KICR

Kerala Islamic Class Room-K.I.C.R ®© Live 24/7

മുമ്പേ നടന്നു പോയ സച്ചരിതരായ പണ്ഡിത മഹാന്മാര്‍ കാണിച്ചു തന്ന വഴിയിലൂടെ ആധുനിക ടെക്നോളജിയുടെ അതിപ്രസരത്തിലും വഴിതെറ്റാതെ അത് ദീനിസേവന രംഗത്ത് ഉപയോഗപെടുത്തി അഹല് സുന്നത്ത് വല്‍ ജമാ'അത്തിന്‍റെ ആശയ ആദര്‍ശങ്ങളില്‍ ഉറച്ചു നിന്ന് യഥാര്‍ത്ഥ സുന്നി പന്ഥാവ് വ്യക്തമാക്കി കൊണ്ട് കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം മുന്നോട്ട്.

ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് സുപരിചിതമായ യാഹൂ മെസ്സൻജർ പോലെയുള്ള ചാറ്റ് റൂം സംവിധാനമായ ബെയ്‍ലക്സ് മെസൻജറിലൂടെ ഇസ്ലാമിക പ്രചാരണത്തിനുള്ള ഒരു ഇന്റർനെറ്റ് കൂട്ടായ്മയാണ് കേരള ഇസ്ലാമിക് ക്ലാസ്സ് റൂം.
സ്വന്തമായി കമ്പ്യൂട്ടറും ഇന്റർനെറ്റ് സൌകര്യവുമുള്ള എല്ലാവർക്കും അധിക ചിലവില്ലാതെ ക്ലാസ് റൂമിന്റെ ഭാഗമാകാം. മലയാളത്തിലുള്ള നിർദേശങ്ങൾക്ക് ഈ വീഡിയോ കാണുക  http://www.youtube.com/watch?v=ysGBfpet2Wk 
ഏറ്റവും പുതിയ ബെയ്‍ലക്സ് മെസൻജർ ഇവിടെ നിന്നും ഡൌൺലോഡ് ചെയ്യുക. http://messenger.beyluxe.com/Download.html
നിങ്ങൾക്ക് മെസ്സൻജർ തുറക്കാൻ സാധിക്കുന്നില്ല എങ്കിൽ നിങ്ങളുടെ കമ്പ്യൂട്ടറിലുള്ള ബെയ്‍ലക്സ് മെസ്സൻജർ ഏറ്റവും പുതിയതാണെന്ന് ഉറപ്പുവരുത്തുക. 
home